Friday, 28 October 2011

വട്ടാണോ?

തനിക്കു മീതെ പ്രളയം ഇല്ലെങ്കില്‍ പിന്നെ
എന്തിനാണ്  "താന്‍" ?
 നീയും ഞാനും ഒന്നെങ്കില്‍ പിന്നെ എന്തിനാണ്  ഞാന്‍?
നീ പോരെ?
അല്ലെങ്കില്‍ എന്തിനാണ്  നീ? ഞാന്‍ പോരെ?..

Tuesday, 11 October 2011

ഇലഞ്ഞി പൂക്കള്‍

ഓര്‍ക്കേണ്ടതായിരുന്നു അതിനെ...
ആ പാവം ഇലഞ്ഞി പൂവിനെ...
ഓര്‍ത്തില്ലെലും പരാതിപ്പെടില്ല.
എന്നാലും ഓര്‍ക്കേണ്ടതായിരുന്നു ...
പണ്ട് പ്രിയംവദ* ശകുന്തളക്കായി കോര്‍ത്ത
മാലയില്‍ നിന്ന് വീണതായിരുന്നു അത്..
വീട്ടിലേക്കുള്ള ആ പഴയവഴിയില്‍ ,
ഇപ്പോഴും കിടപ്പുണ്ടത് .. മണം മായാതെ..


* മാല കോര്‍ക്കാന്‍ അനസൂയ കൂടി ഉണ്ടായിരുന്നിരിക്കണം .. പക്ഷെ എനിക്ക് ഇങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം.. പ്രിയംവദയെ മാത്രം ഓര്‍ക്കാനും...

Friday, 7 October 2011

സന്ദേഹം

ഇന്നലെ ഈ മുനിഞ്ഞു കത്തുന്ന വിളക്ക്
എനിക്ക് സൂര്യനായിരുന്നു...
ഇന്ന് നട്ടുച്ച സൂര്യന് പോലും ഒരു
മെഴുകുതിരി വെട്ടം ഇല്ലാത്തതെന്തേ?

Saturday, 30 July 2011

കുഞ്ഞേടത്തി

കുഞ്ഞേടത്തിയെ  തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെയിഷ്ടം...
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞള്‍ വരകുറി ചാന്തുപൊട്ടും ...
ഈറന്‍ മുടിയില്‍ എള്ളണ്ണ മണം, ചില നേരമാ തുമ്പത്തൊരു പൂവും...

നെഞ്ചോടു ചേര്‍ത്തുപിടിച്ച് ചുമലില്‍ താളംപിടിക്കുന്ന ഒരു ഉറക്കുപാട്ടിന്റെ ഈണമുണ്ട് ഈ കവിതയ്ക്ക്...
മറക്കാന്‍ എത്രശ്രമിച്ചാലും കഴിയാത്ത സ്നേഹത്തിന്റെ മണവും....