Saturday, 30 July 2011

കുഞ്ഞേടത്തി

കുഞ്ഞേടത്തിയെ  തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെയിഷ്ടം...
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞള്‍ വരകുറി ചാന്തുപൊട്ടും ...
ഈറന്‍ മുടിയില്‍ എള്ളണ്ണ മണം, ചില നേരമാ തുമ്പത്തൊരു പൂവും...

നെഞ്ചോടു ചേര്‍ത്തുപിടിച്ച് ചുമലില്‍ താളംപിടിക്കുന്ന ഒരു ഉറക്കുപാട്ടിന്റെ ഈണമുണ്ട് ഈ കവിതയ്ക്ക്...
മറക്കാന്‍ എത്രശ്രമിച്ചാലും കഴിയാത്ത സ്നേഹത്തിന്റെ മണവും....

Monday, 25 July 2011

ഒരു പഴയ കവിത

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ..


പണ്ടെങ്ങോ പഠിച്ചു മറന്നുപോയ കവിത.. ഒരു ബ്ലോഗില്‍ കണ്ടപ്പോള്‍....